'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനം

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനം

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജനം ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രായഭേദമെന്യേ എല്ലാവരും സഹായസഹകരണങ്ങളുമായി രംഗത്തുവന്നു. ഇതില്‍ കുട്ടികളുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച് അവര്‍ നല്‍കിയ സംഭാവനകളുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം.

നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ നമ്മുടെ കുട്ടികള്‍ സംഭാവന നല്‍കിയത് 2.81 കോടി രൂപ. നമ്മുടെ സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്.

അതാത് സ്‌കൂളുകള്‍ നേരിട്ട് തന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. ഇതിനു പുറമേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC,സ്‌കൌട്‌സ് & ഗൈഡ്‌സ് തുടങ്ങീ വിവിധ സ്‌കൂള്‍ ക്ലബ്ബുകള്‍ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇതല്ലാതെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അതിനും പുറമെയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ഈ മഹദ് പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു. വലിയ മാതൃകയാണ് നമ്മുടെ കുട്ടികള്‍ കാണിച്ചു തരുന്നത്. അവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com