പൊലീസ് വാഹനത്തില്‍ മണല്‍ മാഫിയയുടെ ലോറി ഇടിച്ചു, കൈക്കൂലി വാങ്ങി കേസൊതുക്കി ; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം എസ്പിയുടെ സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് മണല്‍ കടത്ത് ലോറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയത്
പൊലീസ് വാഹനത്തില്‍ മണല്‍ മാഫിയയുടെ ലോറി ഇടിച്ചു, കൈക്കൂലി വാങ്ങി കേസൊതുക്കി ; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം : മണല്‍ കടത്തു സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങി പൊലീസ്. മലപ്പുറം മമ്പാട് വെച്ചാണ് സംഭവം. മലപ്പുറം എസ്പിയുടെ സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് മണല്‍ കടത്ത് ലോറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. പൊലീസുകാര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ മണല്‍ കടത്തുലോറി ഇടിച്ചിട്ടും കൈക്കൂലി വാങ്ങി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. 

അരലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് പൊലീസുകാര്‍ കേസൊതുക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്നതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സംഭവം വിവാദമായതോടെ, സ്‌ക്വാഡിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. നിലമ്പൂര്‍ എ ആര്‍ ക്യാമ്പിലെ മനുപ്രസാദ്, ഹാരിസ് എന്നി പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  മണല്‍ കടത്ത് അന്വേഷിക്കാന്‍ നിയോഗിച്ച സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു ഇവര്‍. 

പൊലീസുകാര്‍ മണല്‍ മാഫിയയില്‍ നിന്നും പണം കൈപ്പറ്റിയ സംഭവം ഗൗരവകരമാണെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. മണല്‍ കടത്ത് സ്‌ക്വാഡിലെ അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചതായും പുതിയ ടീമിനെ നിയോഗിച്ചതായും എസ്പി അറിയിച്ചു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജിയും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com