മില്‍മ പാല്‍ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിരക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് മില്‍മ പാലിന് ഇന്ന് മുതല്‍ നാല് രൂപ വര്‍ധിക്കും
മില്‍മ പാല്‍ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് ഇന്ന് മുതല്‍ നാല് രൂപ വര്‍ധിക്കും. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. 39ല്‍ നിന്ന് 44 രൂപയായാണ് വര്‍ധന. 

മില്‍മ ടോണ്‍ഡ് മില്‍ക്കിന് 40ല്‍ നിന്ന് 44 ആയും ടോണ്‍ഡ് മില്‍ക്കിന് (ഹോമോജിനൈസ്ഡ്) 42ല്‍ നിന്ന് 46 ആയും പ്രൈഡ് മില്‍ക്കിന് 44ല്‍ നിന്ന് 48 ആയും റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്കിന് 44ല്‍ നിന്ന് 48 രൂപയുമാണ് വര്‍ധിപ്പിച്ചത്. കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് വില വര്‍ധനയെന്ന് മില്‍മ അധികൃതര്‍ പറയുന്നു. 

വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ  ഏജന്റുമാര്‍ക്കും നല്‍കും. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കും നല്‍കും. പുതുക്കിയ വില്‍പ്പന വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകും വരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാകും പാല്‍ വിതരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com