സിദ്ദിഖ് മുങ്ങാംകുഴിയിട്ട് മണലുമായി പൊങ്ങി, പിന്നാലെ പ്രവര്‍ത്തകരും, ആവേശം; കോണ്‍ഗ്രസിന്റെ വേറിട്ട സമരം (വീഡിയോ)

പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വേറിട്ട സമരം
സിദ്ദിഖ് മുങ്ങാംകുഴിയിട്ട് മണലുമായി പൊങ്ങി, പിന്നാലെ പ്രവര്‍ത്തകരും, ആവേശം; കോണ്‍ഗ്രസിന്റെ വേറിട്ട സമരം (വീഡിയോ)

കോഴിക്കോട്: പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വേറിട്ട സമരം. പുഴയില്‍ മുങ്ങാംകുഴിയിട്ട് മണല്‍ വാരിയാണ് പ്രതിഷേധിച്ചത്. ചാലിയാറില്‍ പ്രളയത്തില്‍ അടിഞ്ഞു കൂടി കിടക്കുന്ന മണല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ചാലിയാറില്‍ നിന്ന് മണല്‍വാരി സമരം ഉദ്ഘാടനം ചെയ്തു. 

സമരത്തിന് നേതൃത്വം നല്‍കാന്‍ ബോട്ടില്‍ നിന്നും നീറ്റിലിറങ്ങി സിദ്ദിഖ് മുങ്ങാംകുഴിയിട്ട് ഒരു പാത്രം മണലുമായി പൊങ്ങി. നേതാവ് ഒരു പാത്രം മണലുമായി പൊങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും ആവേശമായി. സിദ്ദിഖ് പലതവണ വെള്ളത്തില്‍ മുങ്ങി മണല്‍വാരി പ്രവര്‍ത്തകര്‍ അത് കരക്കെത്തിച്ചു. ഈ പ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ അടിഞ്ഞ് കൂടിയ മണല്‍ വരാന്‍ ഉടന്‍ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം.

ഓഡിറ്റിംങ് നടത്തി മണല്‍വാരാന്‍ അനുമതി നല്‍കാതെ ക്വാറി മാഫിയകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com