കേരളത്തില്‍ നിന്ന് പുതുതായി 11 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു; പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ശ്രീധരന്‍പിള്ള

കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രമുഖരുടെയും സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളില്‍ നിന്നു വന്നവരുടെയും പട്ടിക പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള
കേരളത്തില്‍ നിന്ന് പുതുതായി 11 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു; പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രമുഖരുടെയും സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളില്‍ നിന്നു വന്നവരുടെയും പട്ടിക പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പുതുതായി 11 ലക്ഷം പേര്‍ കേരളത്തില്‍ അംഗത്വമെടുത്തതായും അദ്ദേഹം അവകാശപപെട്ടു. കേരളത്തില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 26 ലക്ഷമായി. ന്യൂനപക്ഷങ്ങളില്‍ നിന്നും കേഡര്‍ പാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ പേര്‍ ബിജെപിയിലേക്കെത്തിയെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. 

പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍ക്ക് ചുമതലകള്‍ നല്‍കാന്‍ കേരളത്തിന് പ്രത്യേകാനുമതി ലഭിച്ചിട്ടുണ്ട്. പൊതുവെ ഒരുവര്‍ഷം സാധാരണ അംഗമായി പ്രവര്‍ത്തിച്ച ശേഷമാണ് ചുമതലകള്‍ നല്‍കുക. കേരളത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ജനപിന്തുണയുള്ള പ്രമുഖര്‍ക്കു ചുമതലകള്‍ നല്‍കാന്‍ പ്രത്യേകാനുമതിയാണ് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ തുടങ്ങിയവയാണ് കൂടുതല്‍ അംഗത്വം വര്‍ധിച്ച ജില്ലകളെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ശ്രീധരന്‍പിള്ള ചര്‍ച്ചകള്‍ നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com