'ചരിത്ര കാത്തിരിപ്പ്'; തുക ആറുപേരുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ സാധിക്കില്ല, പ്രത്യേക നടപടിക്രമം, അപൂര്‍വം 

മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്
'ചരിത്ര കാത്തിരിപ്പ്'; തുക ആറുപേരുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ സാധിക്കില്ല, പ്രത്യേക നടപടിക്രമം, അപൂര്‍വം 

കൊല്ലം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്ക് അര്‍ഹരായ ആറുപ്പേരെ കുറിച്ച് കൂടുതല്‍ അറിയാനാണ് കേരളം കാതോര്‍ത്ത് ഇരിക്കുന്നത്. ഭാഗ്യപരീക്ഷണം നടത്തിയ ലക്ഷകണക്കിന് മലയാളികളെ കൊതിപ്പിച്ച് കടന്നാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആറുപ്പേര്‍ പങ്കിട്ടെടുക്കുന്നത്.എന്നാല്‍ ഇത്തവണ ഒരു സംഘത്തിന് ഭാഗ്യം വീണതോടെ നടപടി ക്രമത്തിലും കുറച്ച് മാറ്റമുണ്ടാകും. 

മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. ഇതോടെ 6 പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്. നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ്  സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ് ഇക്കാര്യങ്ങള്‍. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നല്‍കേണ്ടതും വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com