പാലാരിവട്ടത്ത് നടപ്പാക്കിയത് നയപരമായ തീരുമാനം ; ഫയല്‍ കണ്ടിട്ടുണ്ടെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്

പാലം പണിയുടെ കാര്യത്തില്‍ നടപ്പാക്കിയത് നയപരമായ കാര്യമാണ്. മന്ത്രിയെന്ന നിലയില്‍ അതിന് അധികാരമുണ്ട്
പാലാരിവട്ടത്ത് നടപ്പാക്കിയത് നയപരമായ തീരുമാനം ; ഫയല്‍ കണ്ടിട്ടുണ്ടെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. പാലം പണിയുടെ കാര്യത്തില്‍ നടപ്പാക്കിയത് നയപരമായ കാര്യമാണ്. മന്ത്രിയെന്ന നിലയില്‍ അതിന് അധികാരമുണ്ട്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണമാണ്. ബജറ്റില്‍ വകയിരുത്താത്ത കാര്യങ്ങള്‍ക്കും ഇത്തരത്തില്‍ പണം അനുവദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുഖാന്തിരം എത്തിയ ഫയല്‍ താന്‍ കണ്ടിട്ടുണ്ട്. അത് മന്ത്രിയുടെ അവകാശമാണ്. ഇക്കാര്യം സുപ്രിംകോടതി അടക്കം വ്യക്തമാക്കിയിട്ടുണ്ട്. പാലാരിവട്ടത്ത് നടപ്പാക്കിയത് നയപരമായ തീരുമാനമാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്ത് പറയാനാകില്ല. 

പൊതുമരാമത്ത് വകുപ്പിന് ദീര്‍ഘകാലമായി സെക്രട്ടറിയുണ്ടായിരുന്നില്ല. കേന്ദ്രഫണ്ടുകള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് ഇത് പ്രശ്‌നമായപ്പോഴാണ് സീനിയറായ ഒരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സൂരജിനെ ശുപാര്‍ശ ചെയ്തത് മുസ്ലിം ലീഗല്ല. മന്ത്രിസഭയാണ് സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com