ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍
ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. നെടുമണ്‍കാവ് സ്വദേശിനിയായ 22 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാക്കനാട് സ്വദേശി അയൂബ്ഖാനാനെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ മാസം രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചക്ക്  യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അയൂബ്ഖാന്‍ വീട്ടിലെത്തി. ആരുമില്ലെന്ന് മനസിലാക്കിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വെച്ചു. അയല്‍വാസികള്‍ ശ്രദ്ധിക്കുമെന്നായപ്പോള്‍ പ്രതി രക്ഷപെടുകയായിരുന്നെന്നാണ് പരാതി. 

യുവതി ബന്ധുവിനോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് മാതാവ് കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. യുവതിയില്‍ നിന്ന് മൊഴി ശേഖരിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com