ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മാനവും ജ്വല്ലറി ജീവനക്കാരുടെ ടിക്കറ്റിന്; 16 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് പത്ത് ലക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st September 2019 09:05 AM |
Last Updated: 21st September 2019 09:05 AM | A+A A- |
തൃശൂര്‍; ജ്വല്ലറി ജീവനക്കാരായ ആറു പേര്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഇത്തവണ ഓണം ബംപര്‍ അടിച്ചത്. 12 കോടി രൂപയാണ് ആറ് പേര്‍ക്കായി ലഭിച്ചത്. എന്നാല്‍ ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മാനവും അടിച്ചത് ഒരുകൂട്ടം ജ്വല്ലറി ജീവനക്കാര്‍ക്കാണ്. 19 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്ത് ലക്ഷം അടിച്ചത്.
തൃശൂര്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫിസില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭാഗ്യം പങ്കുവെച്ചത്. അങ്കമാലിയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്ര വലിയ സമ്മാനം ലഭിക്കുന്നത്.