ക്ഷേത്രത്തിനകത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; 41കാരി പിടിയില്‍

താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി
ക്ഷേത്രത്തിനകത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; 41കാരി പിടിയില്‍

ഗുരുവായൂര്‍: തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത് പരിഭ്രാന്തി പരത്തി. ഇവരെ വനിതാ കാവല്‍ക്കാര്‍ പിടിച്ചുമാറ്റി. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പിന്നീടവരെ പൊലീസിന് കൈമാറി.

വെള്ളിയാഴ്ച ഉച്ഛയ്ക്ക് മുന്‍പായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ എടവിലങ്ങഅ സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരിയാണ് കുറച്ചുനേരം ക്ഷേത്രം അധികൃതര്‍ക്കും സെക്യൂരിറ്റിക്കാര്‍ക്കും തലവേദനയുണ്ടാക്കിയത്. ഇവരെ പിന്നീട് ഗുരുവായൂര്‍ പൊലീസ് വീട്ടിലെത്തിച്ചു. 

ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com