കൗമാരക്കാര്‍ക്കും സിനിമ പഠിക്കാം; 'ഫസ്റ്റ് കട്ട്' 23 മുതല്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ഫസ്റ്റ് കട്ട്' ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാല 23 മുതല്‍ 28 വരെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ നടക്കും
കൗമാരക്കാര്‍ക്കും സിനിമ പഠിക്കാം; 'ഫസ്റ്റ് കട്ട്' 23 മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര അക്കാദമിയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലും സംഘടിപ്പിക്കുന്ന 'ഫസ്റ്റ് കട്ട്' ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാല 23 മുതല്‍ 28 വരെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ നടക്കും. 23ന് രാവിലെ പത്തിന് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. 

ആറ് ദിവസത്തെ ശില്‍പ്പശാലയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടിവി ചന്ദ്രന്‍, കമല്‍, സിബി മലയില്‍, മധുപാല്‍, ഡോ. ബിജു, ഛായാഗ്രാഹകന്‍ കെജി ജയന്‍, കലാ സംവിധായകന്‍ സന്തോഷ് രാമന്‍, സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്, നിരൂപകന്‍ വിജയകൃഷ്ണന്‍, പിന്നണി ഗായിക രശ്മി സതീഷ് തുടങ്ങിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 

ലോക ക്ലാസിക്ക് ചിത്രങ്ങളും വിഖ്യാത ഹ്രസ്വ ചിത്രങ്ങളും ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും. മലയാള ചെറുകഥകളുടെ ചലച്ചിത്രാവിഷ്‌കാരമായി രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കും. അഭിരുചി പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 40 പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com