തനിക്ക് പകരം ആരായാലും വട്ടിയൂര്‍കാവില്‍ ജയിക്കും; ബിജെപി ചിത്രത്തിലില്ലെന്ന് മുരളീധരന്‍ 

വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎഫ് വിജയം നേടുമെന്ന്  കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. മു​ര​ളീ​ധ​ര​ൻ
തനിക്ക് പകരം ആരായാലും വട്ടിയൂര്‍കാവില്‍ ജയിക്കും; ബിജെപി ചിത്രത്തിലില്ലെന്ന് മുരളീധരന്‍ 

കൊച്ചി: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎഫ് വിജയം നേടുമെന്ന്  കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. മു​ര​ളീ​ധ​ര​ൻ. മത്സരം നടക്കുന്നത് ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്കാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചി​ട​ത്തും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യക്തമാക്കി.

2011 മു​ത​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ​നി​ന്നും ജ​യി​ച്ച​തോ​ടെ​യാ​ണ് വട്ടിയൂർക്കാവിൽ ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഒക്ടോബർ 21നാണ് കേരളത്തിലെ അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com