'ഇപ്പോഴിതാ അതേ ആളെ കള്ള നോട്ട് കേസില്‍ വീണ്ടും പിടികൂടിയിരിക്കുന്നു; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധം പിണറായി പൊലീസ് അന്വേഷിച്ചിരുന്നോ?'

ബിജെപി യുടെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ?
'ഇപ്പോഴിതാ അതേ ആളെ കള്ള നോട്ട് കേസില്‍ വീണ്ടും പിടികൂടിയിരിക്കുന്നു; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധം പിണറായി പൊലീസ് അന്വേഷിച്ചിരുന്നോ?'


കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപി നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിലായ സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സത്യസന്ധരായ പോലീസുകാര്‍ പിടി കൂടുമെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്കെതിരെ എന്ത് കൊണ്ടാണ് തുടര്‍ നടപടികള്‍ ഉണ്ടാവാത്തതെന്ന് ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ബി.ജെ.പി യുടെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ. കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ. മഞ്ചേശ്വരം തെരഞ്ഞെടുപ്പിലടക്കം ചെലവഴിച്ച കോടികളില്‍ ഇയാളുടെ കള്ളപ്പണമുണ്ടോ എന്ന് പരിശോധിച്ചിരുന്നോ. ഇവരെ ചോദ്യം ചെയ്യാന്‍ ആരെയാണ് പോലീസ് ഭയക്കുന്നത്. രാജ്യദ്രോഹികളായ ഇവരെ ആരാണ് സംരക്ഷിക്കുന്നതെന്നും ഫിറോസ് കുറിപ്പില്‍ പറയുന്നു.

ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നോട്ട് നിരോധന സമയത്ത് കേരളത്തിലുടനീളം നടത്തിയ യാത്രയില്‍ ബി.ജെ.പി നേതാക്കള്‍ പറഞ്ഞത് കള്ളനോട്ടുകള്‍ ഇല്ലാതാക്കാനാണ് മോദി നോട്ട് നിരോധിച്ചതെന്നും പാക്കിസ്ഥാനില്‍ അച്ചടിച്ച് മലപ്പുറത്ത് വിതരണം ചെയ്യുന്ന പണി ഇനി നടക്കില്ലെന്നുമായിരുന്നു. എന്നാല്‍ അല്‍പ ദിവസത്തിനുള്ളില്‍ തന്നെ കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവിനെ 2000 രൂപയുടെ പുതിയ നോട്ടടക്കമുള്ള കള്ള നോട്ടുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ പിടികൂടി. പിന്നീട് ആ കേസിനെ കുറിച്ച് യാതൊരു വിവരമില്ല. കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു എന്നൊരു വാര്‍ത്ത ഇടക്ക് പുറത്ത് വന്നിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ അതേ ആളെ കള്ള നോട്ട് കേസില്‍ വീണ്ടും പിടി കൂടിയിരിക്കുന്നു. സത്യസന്ധരായ പോലീസുകാര്‍ പിടി കൂടുമെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്കെതിരെ എന്ത് കൊണ്ടാണ് തുടര്‍ നടപടികള്‍ ഉണ്ടാവാത്തത്? ബി.ജെ.പി യുടെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ? കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ? മഞ്ചേശ്വരം തെരഞ്ഞെടുപ്പിലടക്കം ചെലവഴിച്ച കോടികളില്‍ ഇയാളുടെ കള്ളപ്പണമുണ്ടോ എന്ന് പരിശോധിച്ചിരുന്നോ? ഇവരെ ചോദ്യം ചെയ്യാന്‍ ആരെയാണ് പോലീസ് ഭയക്കുന്നത്? രാജ്യദ്രോഹികളായ ഇവരെ ആരാണ് സംരക്ഷിക്കുന്നത്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com