തെരഞ്ഞടുപ്പിന് ഒരു ദിനം മാത്രം; ഓരോ ബുത്തിലും ബിജെപി 35 വോട്ടുകൾ മറിക്കുമെന്ന് മാണി സി കാപ്പൻ; മറുപടി

ബൂത്തിലെ​ത്താ​ന്‍ ഒ​രു​ദി​നം മാ​ത്രം ശേ​ഷി‌ക്കെ പാ​ലാ​യി​ല്‍ ചൂ​ട​ന്‍ വോ​ട്ടു​മ​റി​ക്ക​ല്‍ ച​ര്‍​ച്ച
തെരഞ്ഞടുപ്പിന് ഒരു ദിനം മാത്രം; ഓരോ ബുത്തിലും ബിജെപി 35 വോട്ടുകൾ മറിക്കുമെന്ന് മാണി സി കാപ്പൻ; മറുപടി

കോ​ട്ട​യം: ബൂത്തിലെ​ത്താ​ന്‍ ഒ​രു​ദി​നം മാ​ത്രം ശേ​ഷി‌ക്കെ പാ​ലാ​യി​ല്‍ ചൂ​ട​ന്‍ വോ​ട്ടു​മ​റി​ക്ക​ല്‍ ച​ര്‍​ച്ച. നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​നി​ടെ എ​ല്‍ഡിഎ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി മാ​ണി സി ​കാ​പ്പ​നാ​ണ്​ വോ​ട്ടു​മ​റി​ക്ക​ല്‍ ആശങ്ക​ക​ള്‍​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ഒ​രോ ബൂ​ത്തി​ലും ബിജെപി 35 വോ​ട്ട്​ വീ​തം യുഡിഎ​ഫി​ന്​ ന​ല്‍​കു​മെ​ന്നും​ ഇ​തി​ന്​ ര​ഹ​സ്യ​ധാ​ര​ണ​യി​ല്‍ എ​ത്തി​യെ​ന്നും കാപ്പൻ പറയുന്നു. ഇ​തോ​ടെ ച​ര്‍​ച്ച മു​ന്ന​ണി​​ക​ളി​ലേ​ക്കും പ​ട​ര്‍​ന്നു​ക​യ​റി. ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​യ​ര്‍​ത്തി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പാ​ലാ​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വോ​ട്ടു​മ​റി​ക്ക​ല്‍ നിശബ്ദ പ്രചാരണത്തിൽ നിറഞ്ഞുനിന്നു.

മാ​ണി സി ​കാ​പ്പ​​​െന്‍റ ആ​രോ​പ​ണം ശ​രിവച്ച്​ സിപിഎം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍ പ്ര​തി​ക​രി​ച്ച​തോടെ മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സും ബിജെപി​യും രം​ഗ​ത്തെ​ത്തി. ഏ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യുഡിഎ​ഫി​ന‌് വോ​ട്ടു​മ​റി​ക്കു​ന്ന പാരമ്പര്യ​മാ​ണ‌് ബിജെപി​ക്കു​ള്ള​തെ​ന്ന‌ും ക​ഴി​ഞ്ഞ ലോ​ക‌്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു ക​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ഇ​ത്ത​രം അ​വി​ശു​ദ്ധ നീ​ക്ക​ങ്ങ​ള്‍ പാ​ലാ​യി​ല്‍ ഏ​ശി​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്​​ത​മാ​ക്കി.

തോ​ല്‍​വി സ​മ്മ​തി​ച്ച​തി​​ന്റെ  തെ​ളി​വാ​ണ്​ എ​ല്‍ഡിഎ​ഫ്​ ആ​രോ​പ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​പ്പോ​ള്‍, അ​വ​ജ്ഞ​യോടെ ത​ള്ളു​ന്നു​വെ​ന്നാ​യി​രു​ന്നു ബിജെപി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ പിഎ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം.

യുഡിഎ​ഫ്​-​ബി.​ജെ.​പി കൂ​ട്ടു​ക്കെ​​ട്ടെ​ന്ന ആ​രോ​പ​ണം മ​ണ്ഡ​ല​ത്തി​ല്‍ ഏ​റെ സ്വാ​ധീ​ന​മു​ള്ള ക്രി​സ്​​ത്യ​ന്‍ വോ​ട്ടു​ക​ളി​ല്‍ ചാ​ഞ്ചാ​ട്ടം ല​ക്ഷ്യ​മി​​ട്ടെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ വി​ല​യി​രു​ത്ത​ല്‍. ബി.​ജെ.​പി വോ​ട്ട്​ യു.​ഡി.​എ​ഫി​ന് ന​ല്‍​കു​മെ​ന്ന എ​ല്‍.​ഡി.​എ​ഫ് സ്​​ഥാ​നാ​ര്‍​ഥി​യു​ടെ ആ​രോ​പ​ണം പ​രാ​ജ​യം മു​ന്നി​ല്‍​ക​ണ്ടു​ള്ള മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്ക​ലാ​ണെ​ന്ന്​ യു.​ഡി.​എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ വ​ന്‍ പ​രാ​ജ​യം ഭ​യ​ന്നു​ള്ള പ​രി​ഭ്ര​മ​ത്തി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും അ​വ​സാ​നം ഇ​ട​തു​മു​ന്ന​ണി ഉ​യ​ര്‍​ത്തു​ന്ന ആ​രോ​പ​ണ​മാ​ണി​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു. ​

സത്യം തി​രി​ച്ച​റി​ഞ്ഞ​തിന്റെ വി​ഭ്രാ​ന്തി​യി​ലാ​ണ് മാ​ണി സി. ​കാ​പ്പ​​ന്റെ പ്ര​സ്താ​വ​ന​യെ​ന്നാ​യി​രു​ന്നു എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി എ​ന്‍. ഹ​രി​യു​ടെ പ്ര​തി​ക​ര​ണം. മ​ണ്ഡ​ല​ത്തി​ലെ എ​ന്‍.​ഡി.​എ​യു​ടെ പ്ര​ക​ട​നം​ക​ണ്ട് അ​ന്ധാ​ളി​ച്ച സി.​പി.​എം നേ​തൃ​ത്വ​ത്തി​​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്ക​ലാ​ണ് കാ​പ്പ​​ന്റെ പ്ര​സ്താ​വ​ന. മു​ന്‍​കാ​ല​ങ്ങ​ളി​ലെ സി.​പി.​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ഹ​സ്യ​ബ​ന്ധം ഇ​ത്ത​വ​ണ​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​മ​റി​ക്കാ​നാ​ണ് പാ​ല​യി​ല്‍ സി.​പി.​എം പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​ത്ത​തെ​ന്നും എ​ന്‍. ഹ​രി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com