പെരിയാറിന്റെ തീരങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഇരമ്പലും പ്രകമ്പനങ്ങളും; അസാധാരണം; ആശങ്ക

പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനിടെ ഭൂമിക്കടിയില്‍ നിന്ന് കേട്ട ശബ്ദങ്ങള്‍ പെരിയാര്‍ തീരത്ത് ആശങ്ക പരത്തി
പെരിയാറിന്റെ തീരങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഇരമ്പലും പ്രകമ്പനങ്ങളും; അസാധാരണം; ആശങ്ക

കൊച്ചി: പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനിടെ ഭൂമിക്കടിയില്‍ നിന്ന് കേട്ട അസാധാരണ ശബ്ദങ്ങള്‍ പെരിയാര്‍ തീരത്ത് ആശങ്ക പരത്തി. പെരിയാര്‍ തീരത്തുള്ള കൂവപ്പടി, ഒക്കല്‍, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ് വ്യാഴാഴ്ച രാത്രി ഭൂമിക്കടിയില്‍ നിന്ന് ഇരമ്പലും പ്രകമ്പനവുമുണ്ടായത്. 

കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ, മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി, നഗരസഭ പരിധിയിലുള്ള വല്ലം, ഒക്കല്‍ പഞ്ചായത്തിലെ ഒക്കല്‍, താന്നിപ്പുഴ, ചേലാമറ്റം ഭാഗങ്ങളിലാണ് ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന  പ്രകമ്പനവും ഇരമ്പലുമുണ്ടായത്. 

2018ല്‍ പ്രളയം സാരമായി ബാധിച്ച പഞ്ചായത്തുകളാണ് ഇവയെല്ലാം തന്നെ. എന്നാല്‍ ഈ പ്രതിഭാസത്തില്‍ വീടുകള്‍ക്കോ മറ്റു വസ്തുക്കള്‍ക്കോ നാശമുണ്ടായിട്ടില്ല. അതേസമയം ഈ മേഖലയിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com