സ്വന്തം തട്ടകം തൃശൂര്‍, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല; അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പത്മജ 

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍
സ്വന്തം തട്ടകം തൃശൂര്‍, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല; അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പത്മജ 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു

നേരത്തെ സഹോദരിയായ പത്മജ വേണുഗോപാലിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.

സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് പറഞ്ഞ പത്മജ, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ കുടുംബവാഴ്ച എന്ന ആരോപണം നേരിടേണ്ടി വരുമെന്ന മുരളീധരന്റെ പരാമര്‍ശത്തില്‍ പത്മജ യോജിച്ചില്ല. മുരളീധരന്റെ പ്രസ്താവന എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പത്മജ പറഞ്ഞു. തന്റെ പ്രവര്‍ത്തന മണ്ഡലം തൃശൂരാണ്. തനിക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്നും പത്മജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com