അധികാരത്തിലുള്ളവരും പലവട്ടം മല്‍സരിച്ചവരും യുവാക്കള്‍ക്കായി വഴിമാറണം ; നേതാക്കള്‍ക്കെതിരെ കൊച്ചിയില്‍ പോസ്റ്ററുകള്‍

കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി വിവിധ വിഭാഗങ്ങള്‍ രംഗത്തെത്തി. എറണാകുളത്ത് യുവനേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അധികാരത്തിലുള്ളവരും പലവട്ടം മല്‍സരിച്ചവരും മാറി നില്‍ക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. 

എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മുന്‍മന്ത്രിയും മുന്‍ എംപിയുമായ കെ വി തോമസ് നീക്കം സജീവമാക്കിയിരുന്നു.  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കെ വി തോമസ് ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സൂചന. 

കെ വി തോമസിന് പുറമെ നിലവില്‍ കൊച്ചി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിന്റെ പേരാണ് മുഖ്യമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഐ ഗ്രൂപ്പിന്റെ സീറ്റായ എറണാകുളത്ത് ടി ജെ വിനോദിനായി ഗ്രൂപ്പ് നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്. അതേസമയം പ്രതീക്ഷയോടെ എ ഗ്രൂപ്പും മല്‍സര സന്നദ്ധതയുമായി രംഗത്തുണ്ട്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരാണ് എ ഗ്രൂപ്പിന്റെ മനസ്സിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com