അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന മകള്‍ പാമ്പുകടിയേറ്റ് മരിച്ചു

കയ്യില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതനുസരിച്ച് നോക്കിയപ്പോള്‍ ചെറിയ പാടും കയ്യിലുണ്ടായിരുന്നു
അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന മകള്‍ പാമ്പുകടിയേറ്റ് മരിച്ചു

കൊട്ടിയം: മാതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചു. തഴുത്തല ഷമാന്‍ മന്‍സിലില്‍ അബ്ദുല്‍ നാസറിന്റേയും സബീനയുടേയും മകളായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫര്‍സാന നാസിര്‍(12) ആണ് മരിച്ചത്. 

മാതാവിനൊപ്പം കട്ടില്‍ കിടന്ന് ഉറങ്ങുന്നതിന് ഇടയില്‍ കുട്ടി നിലവിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരെയോടെയാണ് സംഭവം. കയ്യില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതനുസരിച്ച് നോക്കിയപ്പോള്‍ ചെറിയ പാടും കയ്യിലുണ്ടായിരുന്നു. 

ഉടനെ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുള്ളുകാട് ഖുവത്തുല്‍ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com