ഒരു ഭാഷയും അടിച്ചേൽപ്പിക്കേണ്ടതില്ല, ഒരു ഭാഷയെയും എതിർക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി

ഇപ്പോഴുളള വിവാദം അനാവശ്യമാണ്. പരമാവധി ഭാഷകൾ നമ്മൾ പഠിക്കണം. ഒരു ഭാഷയും എതിർക്കപ്പെടേണ്ടതല്ല
ഒരു ഭാഷയും അടിച്ചേൽപ്പിക്കേണ്ടതില്ല, ഒരു ഭാഷയെയും എതിർക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി

കോട്ടക്കൽ: രാജ്യത്ത് ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഭാഷ അടിച്ചേൽപ്പിക്കുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വൈദ്യരത്​നം പി.എസ്. വാര്യരുടെ 150ാം ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി കേരളത്തിൽ എത്തിയതാണ് ഉപരാഷ്ട്രപതി. 

ഇപ്പോഴുളള വിവാദം അനാവശ്യമാണ്. പരമാവധി ഭാഷകൾ നമ്മൾ പഠിക്കണം. ഒരു ഭാഷയും എതിർക്കപ്പെടേണ്ടതല്ല. കുട്ടികൾ മാതൃഭാഷ പഠിക്കണം. കേരളത്തിൻെറ മാതൃഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com