കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു ; അഞ്ചുദിവസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂള്‍ കവാടത്തിനു സമീപത്തെ വാകമരം കാറ്റില്‍ ഒടിഞ്ഞു കാറിനു മുകളിലേക്കു വീഴുകയായിരുന്നു
കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു ; അഞ്ചുദിവസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരുക്കേറ്റു. ദേശീയപാത 183ല്‍  26-ാം മൈലിനു സമീപം വെച്ചായിരുന്നു സംഭവം. വെള്ളൂര്‍ കോട്ടമ്പാടം ജെയ്‌സണ്‍ (31), ഭാര്യ സോണി (30), ഇവരുടെ ആണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

അല്‍ഫീന്‍ സ്‌കൂള്‍ കവാടത്തിനു സമീപത്തെ വാകമരം കാറ്റില്‍ ഒടിഞ്ഞു കാറിനു മുകളിലേക്കു വീഴുകയായിരുന്നു. അഞ്ചു ദിവസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സോണിയുടെ പ്രസവം.  സോണിയുടെ കുമളിയിലെ വീട്ടിലേക്കു പോവുകയായിരുന്നു ഇവര്‍.  

കാറിന്റെ മുന്‍ സീറ്റില്‍ യാത്ര ചെയ്തവര്‍ക്കാണ് പരിക്കേറ്റത്. സോണിയുടെ അമ്മയും ജെയ്‌സണിന്റെ പിതൃസഹോദരിയും കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിക്കേറ്റില്ല. പരിക്കേറ്റവരെ 26-ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com