മഞ്ചേശ്വരത്ത് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥി വേണ്ട; ലീഗില്‍ പൊട്ടിത്തെറി, പാണക്കാട് പ്രതിഷേധം

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി
മഞ്ചേശ്വരത്ത് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥി വേണ്ട; ലീഗില്‍ പൊട്ടിത്തെറി, പാണക്കാട് പ്രതിഷേധം

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്ത് പ്രാദേശിക സ്ഥാനാര്‍ത്ഥി വേണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത് എന്നാണ് യൂത്ത് ലീഗിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇവര്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. 

സ്ഥാനാര്‍ത്ഥിയായി എംസി കമറുദ്ദീനെ പരിഗണിച്ചതിന് പിന്നാലെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മാറ്റിവച്ചു. 

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നാളേയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പാര്‍ട്ടിയില്‍ തര്‍ക്കമില്ല, അഭിപ്രായങ്ങള്‍ പലതുമുണ്ടാകും. പ്രതിഷേധത്തില്‍ കഴമ്പില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ കേരളത്തിലുള്ള ആര്‍ക്കും എവിടെയും മത്സരിക്കാമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com