മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പുതിയ ഉദ്യോഗസ്ഥന്‍; വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കത്ത്

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പുതിയ ഉദ്യോഗസ്ഥന്‍; വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കത്ത്

തിരുവനന്തപുരം: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കിയിരിക്കുന്നത്. 

ഇതിനിടെ പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഫ്‌ലാറ്റ് പൊളിച്ച് മാറ്റാത്തതിനെതിരേ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഫ്‌ലാറ്റുകള്‍ എന്ന് പൊളിക്കണമെന്ന് വെള്ളിയാഴ്ച വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com