മാസം 22,000 രൂപ പെന്‍ഷന്‍, എടിഎം കാര്‍ഡ് തട്ടിയെടുത്ത് മകന്‍, അമ്മ വൃദ്ധസദനത്തില്‍; വനിതാ കമ്മീഷന്റെ ഇടപെടല്‍

മാസം 22,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന അമ്മയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷന്‍ വിളിച്ചു വരുത്തി
മാസം 22,000 രൂപ പെന്‍ഷന്‍, എടിഎം കാര്‍ഡ് തട്ടിയെടുത്ത് മകന്‍, അമ്മ വൃദ്ധസദനത്തില്‍; വനിതാ കമ്മീഷന്റെ ഇടപെടല്‍

കൊച്ചി: മാസം 22,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന അമ്മയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷന്‍ വിളിച്ചു വരുത്തി. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം മകന്‍ എടിഎം കാര്‍ഡ് കമ്മീഷനില്‍ ഏല്‍പ്പിച്ചു. ഇത് അമ്മയെ തിരികെ ഏല്‍പിക്കുമെന്നും സംരക്ഷിക്കാന്‍ തയ്യാറായ മറ്റ് മക്കളൊടൊപ്പം സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്നും കമ്മീഷന്‍ അംഗം അഡ്വ ഷിജി ശിവജി പറഞ്ഞു. 

എറണാകുളം സ്വദേശിയായ അമ്മ ഇപ്പോള്‍ തൃശൂരിലെ വൃദ്ധസദനത്തിലാണുള്ളത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മറ്റ് മക്കള്‍ അമ്മയെ സംരക്ഷിക്കാന്‍ തിയ്യാറായി വന്നിട്ടുണ്ടെന്നും ഷിജി അറിയിച്ചു. ഇതുള്‍പ്പെടെ ഇന്നലെ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ മെഗാ അദാലത്തില്‍ 17 പരാതികള്‍ തീര്‍പ്പാക്കി.

രണ്ട് വിവാഹം കഴിച്ച പൊലീസുകാരനില്‍ നിന്നും ജീവനാംശം വേണമെന്നാവശ്യപ്പെട്ട് ആദ്യ ഭാര്യ കമ്മീഷന് നല്‍കിയ പരാതിയും ഇന്നലെ പരിഗണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ഇയാള്‍ക്ക് പെന്‍ഷനായ 11,000 രൂപയാണ് വരുമാനം. നിയമം അറിയാവുന്ന നിയമപാലകരില്‍ നിന്നും ഇത്തരം സമീപനങ്ങളുണ്ടാകുന്നത് തെറ്റാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. വഴി തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയും കമീഷനു മുമ്പാകെ വന്നു. 

ആകെ 89 പരാതികളാണ് മെഗാ അദാലത്ത് പരിഗണിച്ചത്. ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഭിഭാഷകരായ ആനി പോള്‍, സ്മിത ഗോപി , പി യമുന, എ ഇ. അലിയാര്‍, കദീജ റിഷഫത് എന്നിവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com