ഇടഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി ; അരൂര്‍ നല്‍കിയിട്ടും ബിഡിജെഎസിന് അതൃപ്തി ; എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തില്ല

അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തിലും ബിഡിജെഎസ് അത്ര ആവേശം കാട്ടിയിട്ടില്ല
ഇടഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളി ; അരൂര്‍ നല്‍കിയിട്ടും ബിഡിജെഎസിന് അതൃപ്തി ; എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തില്ല

കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റ് നല്‍കാമെന്ന് സമ്മതിച്ചിട്ടും ബിഡിജെഎസിന് അതൃപ്തി. നാലു മണ്ഡലങ്ങളില്‍ ബിജെപി മല്‍സരിക്കുമെന്നും അരൂര്‍ ബിഡിജെഎസിന് നല്‍കുമെന്നുമാണ് എന്‍ഡിഎ യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ ഇരുവരെയുള്ള നിലപാടുകളില്‍ ബിഡിജെഎസിന് അതൃപ്തി തുടരുകയാണ്.
 
രണ്ടാം മോദി സര്‍ക്കാര്‍ വന്നിട്ടും ബിഡിജെഎസ് ആദ്യ സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ആവശ്യപ്പെട്ടിരുന്ന പ്രധാനകാര്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ല. അതിലുള്ള അതൃപ്തി പാര്‍ട്ടി ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ട,് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ മുന്നണി യോഗമായിട്ടും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യോഗത്തിനെത്തിയില്ല. 

അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തിലും ബിഡിജെഎസ് അത്ര ആവേശം കാട്ടിയിട്ടില്ല. അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്നതും, ബിഡിജെഎസ് ഉന്നയിച്ചിട്ടുള്ള മറ്റ് പ്രശ്‌നങ്ങളും ഉഭയകക്ഷി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റു വേണമെന്ന് ചെറുകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, പൊതു തെരഞ്ഞെടുപ്പിലെ ക്രമത്തില്‍ ഇളക്കിപ്രതിഷ്ഠ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com