ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെയും രേണുരാജിനെയും മാറ്റി, തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി 

കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി
ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെയും രേണുരാജിനെയും മാറ്റി, തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി 

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് മുഹമ്മദ് ഹനീഷ് ഐഎഎസിനെ മാറ്റി. തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ അല്‍കേഷ് കുമാര്‍ ശര്‍മയെ കൊച്ചി മെട്രോയുടെ പുതിയ എംഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും. ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. 

നിലവില്‍ ആംഡ് ബെറ്റാലിയന്‍ എഡിജിപിയായ ടോമിന്‍ തച്ചങ്കരിയെ െ്രെകം ബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് ബെറ്റാലിയന്റെ അധികച്ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com