ക്യാമറാമാന്‍ അനില്‍ കണ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഇന്ന് വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്
ക്യാമറാമാന്‍ അനില്‍ കണ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്; വിവിധ ടെലിവിഷന്‍ മാധ്യമങ്ങളില്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ദില്ലി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. 

മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ചെമ്പിരിക്കയിലെ 
കുഞ്ഞിക്കണ്ണന്റെ മകനാണ് അനില്‍ കണ്ണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com