ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ബസ് നിര്‍ത്താതെ പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പയ്യന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ബസ് നിര്‍ത്താതെ പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയി. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവമുണ്ടായത്. അപകടത്തില്‍പ്പെട്ട പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന്‍ തലനാരിഴയ്ക്കാണ് ചക്രങ്ങളില്‍ കുടുങ്ങാതെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പയ്യന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

ഇന്ന് ഉച്ചയ്ക്കാണ് രവീന്ദ്രനെ പുറകില്‍ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചിട്ടത്. ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ രവീന്ദ്രന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ് നിര്‍ത്താതെ കടന്നു കളഞ്ഞു. വയറില്‍ ആഴത്തില്‍ മുറിവേറ്റു. നട്ടെല്ലിന് ക്ഷതവും തലയ്ക്ക് പരിക്കുമുണ്ട്. നാട്ടുകാരാണ് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാജ് ലൈന്‍ എന്ന സ്വകാര്യ ബസാണ് നിര്‍ത്താതെ പാഞ്ഞു പോയതെന്നാണ് നിഗമനം.

കണ്ണൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടമുണ്ടാക്കുന്നത് ഇതാദ്യമായല്ല. അപകടമുണ്ടാക്കുന്നത് ജനരോക്ഷത്തിന് കാരണമാകുന്നതിനാല്‍ കടന്നുകളയലാണ് പതിവ്. ബസ് ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com