കേരളത്തില്‍ 'ഓണ്‍ലൈന്‍ പെണ്‍വാണിഭം' സജീവം; ഓഫര്‍ താരറാണികള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ

പ്രധാന സന്ദര്‍ശകര്‍ പ്രവാസികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ 
കേരളത്തില്‍ 'ഓണ്‍ലൈന്‍ പെണ്‍വാണിഭം' സജീവം; ഓഫര്‍ താരറാണികള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ

കൊച്ചി: അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ നടിമാര്‍ വരെ ഇത്തരം വെബ്‌സൈറ്റുകളുടെ ചൂഷണത്തിനു ഇരയാകുന്നു എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി പലപ്പോഴും ശുഷ്‌കമാകുന്നു. വിദേശ സെര്‍വറുകളില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയാതെ വിഷമിക്കുകയാണ് അധികൃതര്‍.

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ലൊക്കാന്റോ പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റു ക്ലാസിഫൈഡ് വെബ്‌സൈറ്റുകള്‍ വലിയ നിയന്ത്രണങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലൊക്കാന്റോ എല്ലാം തുറന്നിട്ടിരിക്കുകയാണ്. കേരളത്തിലെ പെണ്‍വാണിഭങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും ഒരു പ്രധാനഭാഗം തന്നെ ലൊക്കാന്റോ വെബ്‌സൈറ്റാണ്.

പരസ്യമായി പെണ്‍വാണിഭം നടത്തുന്ന ഇത്തരം വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും പൂട്ടിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. ആന്‍ഡ്രോയിഡ്, ആപ്പ് സ്‌റ്റോര്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ ലഭ്യമാണെന്ന് അവകാശപ്പെടുന്ന അവിഹിത ബന്ധങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് കമ്മീഷന്‍ അറിയിപ്പ് നല്‍കി.

എസ്‌കോര്‍ട്ടുകള്‍, സ്‌െ്രെടപ്പര്‍മാര്‍, കോള്‍ ഗേള്‍സ്, ലൈംഗിക തൊഴിലാളികള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ടെന്നും ഇത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നുമാണ് ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. നിയമപ്രകാരം പെണ്‍വാണിഭം പ്രോല്‍സാഹിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഉടന്‍ തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. പെണ്‍വാണിഭം പ്രോത്സാഹിപ്പിക്കുന്ന നിരവധി മൊബൈല്‍, വെബ് ആപ്ലിക്കേഷനുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു.

മൈനര്‍ സ്‌കൂള്‍ പെണ്‍കുട്ടികളെ വരെ പെണ്‍വാണിഭത്തിന് നല്‍കാമെന്ന് പോലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അവകാശപ്പെടുന്നുണ്ട്. ഈ ആപ്ലിക്കേഷനും സമാനമായ വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകളും ഉടനടി തടയാന്‍ ഡിസിഡബ്ല്യു ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പും ലൊക്കാന്റോയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതു വഴിയുള്ള പെണ്‍വാണിഭങ്ങള്‍ പിടിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാന്‍ വേണ്ട സംവിധാനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. ലൊക്കാന്റോ പോലുള്ള നിരവധി ചെറുകിട വെബ്‌സൈറ്റുകള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഴി ഇടപാട് നടത്തുന്ന വലിയ സംഘം തന്നെയുണ്ട്.

ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്‌സൈറ്റുകളുടെ പ്രധാന സന്ദര്‍ശകര്‍ പ്രവാസികളാണെന്നതാണ് ഡേറ്റ നല്‍കുന്ന മറ്റൊരു വസ്തുത. ഈ വെബ്‌സൈറ്റില്‍ നല്‍കുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികള്‍ വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ സിനിമ, സീരിയല്‍, ആല്‍ബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നത്.

കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരും ഇത്തരം വെബ്‌സൈറ്റുകളിലെ പ്രധാന സന്ദര്‍ശകരാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചും ഈ വെബ്‌സൈറ്റുകളില്‍ പരസ്യം വരാറുണ്ട്.

അതേസമയം, ലൊക്കാന്റോ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായതിനാല്‍ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. പോസ്റ്റുകളും മൊബൈല്‍ നമ്പറുകള്‍ നല്‍കുന്നവര്‍ എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ മാത്രമാണ് പൊലീസിനു സാധിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com