പള്ളിക്കുള്ളില്‍ ഉള്ളവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം; പിറവത്ത് സംഘര്‍ഷ സാധ്യത, വന്‍ പൊലീസ് സന്നാഹം

ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശം
പിറവം പള്ളിക്കുള്ളില്‍ തമ്പടിച്ചിട്ടുള്ള യാക്കോബായ വിശ്വാസികളോട് പൊലീസ് സംസാരിക്കുന്നു
പിറവം പള്ളിക്കുള്ളില്‍ തമ്പടിച്ചിട്ടുള്ള യാക്കോബായ വിശ്വാസികളോട് പൊലീസ് സംസാരിക്കുന്നു

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശം.

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം സെന്റ് മേരീസ് പള്ളിയില്‍ (വലിയ പള്ളി) ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷ ഒരുക്കാമെന്ന പൊലീസ് ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളയിിലെത്തി. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സുകാര്‍ക്കു പള്ളയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന എല്ലാവരെയും അറസ്റ്റ്‌ചെയ്തു നീക്കാനാണ് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശ്രേഷ്ഠ ബാവയുടെയും മെത്രാപൊലീത്തമാരുടെയും നേതൃത്വത്തില്‍ ഒട്ടേറെ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതു സഭാ വിശ്വാസികള്‍ ചെറുക്കും എന്നതിനാല്‍ വന്‍ സംഘര്‍ഷ സാധ്യതയാണ് പിറവത്തുള്ളത്.

സുപ്രീം കോടതി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്നവരെ നീക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നും പള്ളി ഏറ്റടുക്കാന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com