പ്രധാന എതിരാളി യുഡിഎഫ് ; ഇത്തവണ ജനം ഒന്നാം സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് ശങ്കര്‍ റേ

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്
പ്രധാന എതിരാളി യുഡിഎഫ് ; ഇത്തവണ ജനം ഒന്നാം സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് ശങ്കര്‍ റേ

മഞ്ചേശ്വരം : തുളുനാട്ടില്‍ നിന്നുള്ള ഒരാള്‍ പ്രതിനിധിയായി വരണമെന്ന് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ മനസ്സിലുള്ള വികാരം തന്റെ വിജയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോയി എന്നത് സാങ്കേതികമാണ്. ആ മൂന്നാം സ്ഥാനത്തു നിന്നും ജനം ഒന്നാം സ്ഥാനത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തുമെന്നും ശങ്കര്‍ റേ പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ഒരു പോലെ ശക്തരാണ്. എങ്കിലും പാര്‍ട്ടിയുടെ പ്രധാന പോരാട്ടം യുഡിഎഫിനോടാണ്. മുസ്ലിം ലീഗിലെ ഭിന്നത അവസാനം വരെ തുടര്‍ന്നാല്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് ഗുണകരമാകുമെന്നും ശങ്കര്‍ റേ പറഞ്ഞു. 

സിപിഎം കാസര്‍കോഡ് ജില്ലാ കമ്മിറ്റി അംഗമാണ് 59 കാരനായ ശങ്കര്‍ റേ. പുത്തിഗെ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചാത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവമാണ്. 

കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ശങ്കര്‍ റേയ്ക്ക് പ്രാവീണ്യമുണ്ട്. മികച്ച പ്രഭാഷകനാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റ്ുമാണ്. തുളുനാടുന്റെ ഹൃദയം ശരിയായി മനസ്സിലാക്കിയിട്ടുള്ള നേതാവാണ് ശങ്കര്‍ റേയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരാളെയാണ് പാര്‍ട്ടി ഇക്കുറി സംഭാവന ചെയ്യുന്നത്. അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യന്‍ കൂടിയാണ് ശങ്കര്‍ റേയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com