മരട് ഫ്ലാറ്റ് പൊളിക്കാൻ കർമ്മ പദ്ധതി; മേൽനോട്ടത്തിന് 9അം​ഗ സംഘം; നടപടി ഊർജ്ജിതമാക്കി സർക്കാർ

ഫ്‌ളാറ്റ് പൊളിക്കാന്‍ താല്‍പര്യപ്പെട്ട 15 കമ്പനികളുമായും നാളെ ചര്‍ച്ചനടത്തും
മരട് ഫ്ലാറ്റ് പൊളിക്കാൻ കർമ്മ പദ്ധതി; മേൽനോട്ടത്തിന് 9അം​ഗ സംഘം; നടപടി ഊർജ്ജിതമാക്കി സർക്കാർ

കൊച്ചി: തീരദേശ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മേല്‍നോട്ടത്തിന് 9 അംഗ സംഘം. എന്‍ജീനയര്‍മാരായ ഇവരുമായി നാളെ സബ് കലക്ടര്‍ ചര്‍ച്ച നടത്തും. നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ താല്‍പര്യപ്പെട്ട 15 കമ്പനികളുമായും നാളെ ചര്‍ച്ചനടത്തും. അതേസമയം, സുപ്രീം കോടതിയുടെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടി ഊര്‍ജിതമാക്കി സര്‍ക്കാര്‍. നാല് ഫ്‌ളാറ്റുകളിലെയും ജല വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചു. പാചകവാതക വിതരണവും ടെലിഫോണ്‍ ബന്ധവും നാളെ മുതല്‍ നിര്‍ത്തലാക്കും. സര്‍ക്കാര്‍ നടപടികള്‍ മനുഷ്യയവകാശ ലംഘനം ആണെന്ന് ആരോപിച്ചു. ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക്  എതിരെ ക്രൈംബ്രാഞ്ച് ക്രിമിനല്‍ കേസ് എടുത്തു 

മരടിലെ നാല് ഫ്‌ലാറ്റുകളും  പൊളിക്കാന്‍  ഇതുവരെ എന്തു ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും  സര്‍ക്കാര്‍ നാളെ  സുപ്രീം കോടതിയെ ബോധിപ്പിക്കണം. ഇതിന്റെ ഭാഗമായാണ് നടപടികള്‍ ഊര്‍ജിതമയക്കിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് വന്‍ പൊലീസ് സന്നാഹത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ളാറ്റുകളേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചു. 

എട്ടുമണിയോടെ നാല് ഫ്‌ളാറ്റുകളിലേക്കുമുള്ള ജല വിതരണവും നിര്‍ത്തി. ഇതോടെ ഫ്‌ലാറ്റ് ഉടമകള്‍ പ്രധിഷേധം തുടങ്ങി. വെള്ളമോ വെളിച്ചമോ ഇല്ലാതെ വീട്ടുകാര്‍ ഒറ്റപെട്ടത് അറിഞ്ഞു വിദേശത്ത് താമസിക്കുന്നവര്‍ പലരും നാട്ടില്‍ തിരിച്ചെത്തി.


സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ദേശിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും ആംനെസ്റ്റി ഇന്റര്‌നാഷനലിനും മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടികാട്ടി ഫ്‌ലാറ്റ് ഉടമകള്‍  പരാതി നല്‍കി. ഫ്‌ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ ഖേദം ഉണ്ടെന്നും സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴി ഇല്ലെന്നും മന്ത്രി എം.എം മണി  പറഞ്ഞു 


ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കര്‍മ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി. ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ നാല് ദിവസം എടുത്ത് താമസക്കാരെ ഒഴിപ്പിക്കും. ഒക്ടോബര്‍ 11ന് പൊളിക്കല്‍ തുടങ്ങും. 4 ഫ്‌ലാറ്റുകളും 138 ദിവസത്തിനുള്ളില്‍ പൊളിച്ചു തീര്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com