വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാര്‍; കോന്നിയില്‍ പി മോഹന്‍രാജ്, അരൂര്‍ ഐ ഗ്രൂപ്പിന്; കോണ്‍ഗ്രസില്‍ അവസാന ചര്‍ച്ചകള്‍

കോണ്‍ഗ്രസില്‍ അവസാന ചര്‍ച്ചകള്‍ - കോന്നിയും അരൂരൂം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാറാന്‍ ധാരണ 
വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാര്‍; കോന്നിയില്‍ പി മോഹന്‍രാജ്, അരൂര്‍ ഐ ഗ്രൂപ്പിന്; കോണ്‍ഗ്രസില്‍ അവസാന ചര്‍ച്ചകള്‍

തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞടുപ്പില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച എന്‍ പീതാംബരക്കുറുപ്പിനെതിരെ പ്രാദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ മോഹന്‍ കുമാറിന്റെ കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായതായാണ് സൂചന. പീതാംബരക്കുറുപ്പിന് വേണ്ടി രംഗത്തുവന്ന കെ മുരളീധരനെ അനുനയിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോന്നിയും അരൂര്‍ മണ്ഡലവും എ,ഐ ഗ്രൂപ്പുകള്‍ വെച്ചുമാറിയേക്കും. അങ്ങനെയെങ്കില്‍ എ ഗ്രൂപ്പുകാരനായ പി മോഹന്‍രാജ് കോന്നിയില്‍ സ്ഥാനാര്‍ഥിയാകും. 

ഇന്നത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് എഐസിസിക്ക് പട്ടിക കൈമാറാനാണ് കെപിസിസിയുടെ നീക്കം. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനുണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണ് മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വികെ പ്രശാന്ത് രംഗത്തെത്തിയതോടെ പിതാംബരക്കുറുപ്പിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം ഉറച്ചുനിന്നു. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ തന്നെ വീണ്ടുമെത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. 

കോന്നിയില്‍ റോബിന്‍ പീറ്ററിന്റെ പേര് ഉര്‍ന്നുവന്നെങ്കിലും ഗ്രൂപ്പ സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ കോന്നിയും അരൂരും തമ്മില്‍വച്ച് മാറാന്‍ നേതാക്കാന്‍മാര്‍ തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. എറണാകുളത്ത് ടിജെ വിനോദ് തന്നെ സ്ഥാനാര്‍ഥിയാകും. കെവി തോമസിനെ പരിഗണിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായാല്‍ മാത്രമാണ് ഇതില്‍ മാറ്റം വരിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com