വട്ടിയൂര്‍ക്കാവില്‍ കുമ്മനം കൊടിപാറിക്കുമോ ? ഹിതപരിശോധനയുമായി ആര്‍എസ്എസ്

കുമ്മനത്തിന് വട്ടിയൂര്‍ക്കാവില്‍ ജയസാധ്യതയുണ്ടെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍
വട്ടിയൂര്‍ക്കാവില്‍ കുമ്മനം കൊടിപാറിക്കുമോ ? ഹിതപരിശോധനയുമായി ആര്‍എസ്എസ്

തിരുവനന്തപുരം : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേര് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബിജെപി ജില്ലാ നേതൃത്വവും കുമ്മനത്തിന്റെ പേരാണ് പ്രഥമ പരിഗണനയായി മുന്നോട്ടുവെക്കുന്നത്. എന്നാല്‍ എടുത്തുചാടി തീരുമാനം പ്രഖ്യാപിക്കാതെ മൗനം തുടരുകയാണ് ആര്‍എസ്എസ് നേതൃത്വം.

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ വിജയസാധ്യതയെപ്പറ്റി ആര്‍എസ്എസ് ഹിതപരിശോധനയും നടത്തുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തെ വീണ്ടും മല്‍സരിപ്പിക്കണോ എന്ന് ആര്‍എസ്എസ് പുനര്‍വിചിന്തനം നടത്തുന്നത്. 

എന്നാല്‍ കുമ്മനത്തിന് വട്ടിയൂര്‍ക്കാവില്‍ ജയസാധ്യതയുണ്ടെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മികച്ച പ്രതിച്ഛായയുള്ള കുമ്മനം തന്നെയാണ്, ജനകീയ മേയറായ വി കെ പ്രശാന്തിനെ നേരിയാന്‍ ഏറ്റയും യോജിച്ച സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി പ്രവര്‍ത്തകരും കണക്കുകൂട്ടുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗവും സംസ്ഥാന നേതൃയോഗവും ചേര്‍ന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com