'എറണാകുളം തിരുവനന്തപുരം റെയില്‍ പാതകള്‍ വില്‍പ്പനക്ക്; വലിയ ദുരന്തം വേറെ സംഭവിക്കാനില്ല'

നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി രാജ്യത്തെ തിരക്കേറിയ 29 റെയില്‍പാതകളാണ് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലെ എറണാകുളംതിരുവനന്തപുരം പാതയുമുണ്ട്
'എറണാകുളം തിരുവനന്തപുരം റെയില്‍ പാതകള്‍ വില്‍പ്പനക്ക്; വലിയ ദുരന്തം വേറെ സംഭവിക്കാനില്ല'

തിരുവനന്തപുരം: സ്വകാര്യവല്‍കരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍ പാതകളും വില്‍ക്കുന്നുവെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി രാജ്യത്തെ തിരക്കേറിയ 29 റെയില്‍പാതകളാണ് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലെ എറണാകുളംതിരുവനന്തപുരം പാതയുമുണ്ട്. സാധാരണ യാത്രക്കാരെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യാത്രാക്കൂലി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും കമ്പനിക്കാകും. ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ വലിയൊരു വിഭാഗം ആശ്രയിക്കുന്ന റെയില്‍വേ റൂട്ടാണിത്. സ്വകാര്യ വല്‍കരണത്തോടെ ആ യാത്രക്കാര്‍ കടുത്ത ചൂഷണത്തിന് ഇരയാകും. സംസ്ഥാനത്തെ തിരക്കുള്ള പാത സ്വകാര്യ വല്‍കരിക്കുക വഴി ജനങ്ങളെ ദുരിതത്തിലേക്ക് തളളിയിടുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി. സാമ്പത്തിക മാന്ദ്യം വിഴുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വിറ്റുതിന്നുന്ന ഭരണാധികാരികളേക്കാള്‍ വലിയ ദുരന്തം വേറെ സംഭവിക്കാനില്ലെന്ന് ജയരാജന്‍ കുറിപ്പില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യവല്‍കരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍ പാതകളും വില്‍ക്കുന്നു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി രാജ്യത്തെ തിരക്കേറിയ 29 റെയില്‍പാതകളാണ് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലെ എറണാകുളംതിരുവനന്തപുരം പാതയുമുണ്ട്. സാധാരണ യാത്രക്കാരെ ഇത് ദോഷകരമായി ബാധിക്കും. യാത്രാക്കൂലി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും കമ്പനിക്കാകും. ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ വലിയൊരു വിഭാഗം ആശ്രയിക്കുന്ന റെയില്‍വേ റൂട്ടാണിത്. സ്വകാര്യ വല്‍കരണത്തോടെ ആ യാത്രക്കാര്‍ കടുത്ത ചൂഷണത്തിന് ഇരയാകും. സംസ്ഥാനത്തെ തിരക്കുള്ള പാത സ്വകാര്യ വല്‍കരിക്കുക വഴി ജനങ്ങളെ ദുരിതത്തിലേക്ക് തളളിയിടുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി. സാമ്പത്തിക മാന്ദ്യം വിഴുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വിറ്റുതിന്നുന്ന ഭരണാധികാരികളേക്കാള്‍ വലിയ ദുരന്തം വേറെ സംഭവിക്കാനില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com