കഴിച്ച ഭക്ഷണത്തിന് പണം പൊലീസുകാരോട് ചോദിച്ചു, വിദ്യാര്‍ഥികളുടെ തട്ടുകട പൊലീസ് പൂട്ടിച്ചതായി പരാതി

എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥികളുടെ സഞ്ചരിക്കുന്ന തട്ടുകട പൊലീസുകാര്‍ പൂട്ടിച്ചതായി സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു
കഴിച്ച ഭക്ഷണത്തിന് പണം പൊലീസുകാരോട് ചോദിച്ചു, വിദ്യാര്‍ഥികളുടെ തട്ടുകട പൊലീസ് പൂട്ടിച്ചതായി പരാതി

തിരുവനന്തപുരം: കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് പൊലീസുകാര്‍ തട്ടുകട അടച്ചുപൂട്ടിച്ചതായി പരാതി. എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥികളുടെ സഞ്ചരിക്കുന്ന തട്ടുകട പൊലീസുകാര്‍ പൂട്ടിച്ചതായി സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. 

ഡിജിപി ഓഫീസിലെ എസ്‌ഐയ്ക്കും സംഘത്തിനും എതിരെയാണ് ആരോപണം. പരുത്തിപ്പാറ സ്വദേശികളായ അഖിലും അരവിന്ദുമാണ് ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതിന് പുറമെ, വ്യപാര വ്യവസായി സമിതി ജില്ലാ നേതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസുകാരുടെ പ്രതികാരന നടപടി അവസാനിപ്പിക്കണം എന്നാണ് വ്യാപര വ്യവസായ സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 

ബുധനാഴ്ച രാത്രിയാണ് സംഭവത്തിനാസ്പദമായ സംഭവം എന്ന് പരാതിയില്‍ പറയുന്നു. മദ്യപിച്ച് എത്തിയ എസ്‌ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ട് കട തുറപ്പിച്ചു. പരാതിക്കാര്‍ കഴിക്കാനായി മാറ്റി വെച്ച ഭക്ഷണം ഇവര്‍ക്ക് നല്‍കി. ഭക്ഷണം കഴിച്ചതിന് ശേഷം തണുത്ത ഭക്ഷണത്തിന് പണമില്ലെന്ന് എസ്‌ഐ പറഞ്ഞു. 

ഇതോടെ പൊലീസുകാരുമായി തങ്ങള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു. എന്നാല്‍, ഇവര്‍ പൊലീസുകാരാണെന്ന് മനസിലായതോടെ തങ്ങള്‍ പിന്മാറിയെന്നും, ഈ പൊലീസ് സംഘം പോയതിന് പിന്നാലെ പേരൂര്‍ക്കടയില്‍ നിന്ന് പൊലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി. തൊട്ടടുത്ത ദിവസം പേരൂര്‍ക്കട പൊലീസ് എത്തി കട പൂട്ടിക്കുകയായിരുന്നു. 

സ്റ്റേഷന്‍ പരിധിയില്‍ കടകാണരുതെന്നാണ് ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയത്. ഇതോടെ ഡിജിപി ഓഫീസില്‍ എത്തി യുവാക്കള്‍ എസ്‌ഐയോട് മാപ്പ് പറഞ്ഞു. ഇതിന് ശേഷവും കട തുറക്കാന്‍ പേരൂര്‍ക്കട പൊലീസ് അനുവദിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ പഴകിയ ഭക്ഷണമാണ് കടയി നിന്ന് വിറ്റതെന്നും, വസ്തുതകള്‍ വളച്ചൊടിക്കുകയാണ് യുവാക്കള്‍ ചെയ്യുന്നത് എന്നും പേരൂര്‍ക്കട സിഐ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com