കോട്ടകാത്ത് കാത്ത് എസ്എഫ്ഐ; യൂണിവേഴ്‌സിറ്റി കോളജില്‍ ഉജ്ജ്വല വിജയം

യൂണിവേഴ്‌സിറ്റി കോളജില്‍ ഇത്തവണയും എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം 
കോട്ടകാത്ത് കാത്ത് എസ്എഫ്ഐ; യൂണിവേഴ്‌സിറ്റി കോളജില്‍ ഉജ്ജ്വല വിജയം

തിരുവനന്തപുരം: കത്തിക്കുത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പതിവില്ലാത്ത വിധം തിളച്ചുമറിയുകയായിരുന്നു ഇക്കുറി യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടിനിപ്പുറം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ് എഫ് ഐക്ക്  മികച്ച വിജയം. മത്സരം നടന്ന 6 സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്.

മറ്റ് സീറ്റുകളില്‍ എതിരില്ലാതെ തന്നെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. കെഎസ് യു സ്ഥാനാര്‍ത്ഥികളും എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളും ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു

ചെയര്‍മാന്‍ SFI  2219 KSU - 416, വൈസ് ചെയര്‍പേഴ്‌സണ്‍ SFI  2088  KSU 536, ജനറല്‍ സെക്രട്ടറി SFI 2169 KSU 446, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി SFl 2258 KSU 363 കൗണ്‍സിലര്‍ SFI 2014 KSU 589 AISF  346, പി ജി റപ്പ് SFI  182 AISF  112. 

കത്തിക്കുത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് മറ്റ് സംഘടനകള്‍ ഇവിടെ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com