നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തിദിനം മാത്രം ; തമ്മിലടിയില്‍ വലഞ്ഞ് ബിജെപിയും കോണ്‍ഗ്രസും

ഈ മാസം 30 ന് തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : അഞ്ച് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തി ദിനം മാത്രമാണ് ഉള്ളത്. ഇന്നും തിങ്കളാഴ്ചയും മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകൂ. ഈ മാസം 30 ന് തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

നാലാം ശനിയാഴ്ചയായതിനാല്‍ 28 നും ഞായറാഴ്ചയായതിനാല്‍ 29 നും നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല. എല്‍ഡിഎഫും മുസ്ലിം ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണപരിപാടികളിലേക്ക് കടക്കുകയാണ്. അതേസമയം തമ്മിലടി മൂലം കോണ്‍ഗ്രസിനും ബിജെപിക്കും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 

കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. കോന്നിയില്‍ റോബിന്‍ പീറ്ററിന് വേണ്ടി മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് വാദിക്കുമ്പോള്‍ എതിര്‍പ്പുമായി ഡിസിസി നേതൃത്വം ശക്തമായി രംഗത്തുവന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

വട്ടിയൂര്‍ക്കാവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ എംഎല്‍എയുമായ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. നേരത്തെ മുരളീധരന്‍ നിര്‍ദേശിച്ച പീതാംബരക്കുറുപ്പിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതാണ് പ്രതിസന്ധിയായത്. അതേസമയം മുതിര്‍ന്ന നേതാക്കള്‍ വിസമ്മതിക്കുന്നതാണ് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com