പാലായെ ഞെട്ടിച്ച് മാണി സി കാപ്പന്റെ കുതിപ്പ്; ലീഡ് 2000 കടന്നു

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്
പാലായെ ഞെട്ടിച്ച് മാണി സി കാപ്പന്റെ കുതിപ്പ്; ലീഡ് 2000 കടന്നു

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ കുതിപ്പ്. 2170 വോട്ടിനാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ മുന്നിലുള്ളത്. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. 

യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ രാഷ്ട്രായ കക്ഷികള്‍. കടനാട് 870 വോട്ടിന്റെ ഭൂരിപക്ഷമാണാ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. യുഡിഎഫിന്റെ ശക്തിപ്രദേശമാണ് കടനാട്. 

രാമപുരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. രാമപുരത്ത് തനിക്ക് കിട്ടിയത് യുഡിഎഫ് വോട്ടുകളാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com