ബിജെപിക്കു കുറഞ്ഞത് എണ്ണായിരത്തിലേറെ വോട്ടുകള്‍; പോയത് എങ്ങോട്ടെന്നു ചര്‍ച്ച, ആരോപണം

18,044 വോട്ടു മാത്രമാണ് ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിക്കു നേടാനായത്
എന്‍ ഹരി/ഫെയ്‌സ്ബുക്ക്‌
എന്‍ ഹരി/ഫെയ്‌സ്ബുക്ക്‌

പാലാ: എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കുറഞ്ഞത് എണ്ണായിരത്തിലേറെ വോട്ടുകള്‍. 18,044 വോട്ടു മാത്രമാണ് ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിക്കു നേടാനായത്.

2016ലെ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്കും മാണി സി കാപ്പനും പിന്നില്‍ മൂന്നാമതെത്തിയ എന്‍ ഹരി 24,821 വോട്ടു നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പിസി തോമസ് അത് 26,533 വോട്ടാക്കി ഉയര്‍ത്തി. ഇതാണ് ഇത്തവണ 18,044 ആയി കുറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബിജെപിക്കു കുറഞ്ഞത് 8489 വോട്ട്.

ബിജെപിക്ക് ഇത്തവണ വോട്ടു കുറയുമെന്ന് നേതാക്കള്‍ തന്നെ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാനിടയില്ലെന്ന് സ്ഥാനാര്‍ഥിയായ എന്‍ ഹരി തന്നെ പറഞ്ഞു. പ്രാദേശിക തലത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിച്ചത്. പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരില്‍ പ്രചാരണച്ചുമതലയുണ്ടായിയരുന്ന ചിലര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. 

ബിജെപിയുടെ വോട്ടു കുറഞ്ഞതു ചൂണ്ടിക്കാട്ടി ഇതിനകം തന്നെ മറ്റു രണ്ടു മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാത്തതിനു കാരണം ബിജെപി വോട്ടുകള്‍ യുഡിഎഫിനു മറിച്ചതാണെന്ന് മാണി സി കാപ്പന്‍ ആരോപിച്ചു. ഇടതു പക്ഷത്തിന്റെ വിജയത്തിനു പിന്നില്‍ ബിജെപി വോട്ടുകളാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com