ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് കിട്ടിയെന്ന് മാണി സി കാപ്പന്‍ ; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം

പാലാ നഗരസഭയില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു
ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് കിട്ടിയെന്ന് മാണി സി കാപ്പന്‍ ; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നേറുകയാണ്. രാമുരം പഞ്ചായത്തിലെ 22 ബൂത്തുകളിലെയും കടനാട് പഞ്ചായത്തിലെ ആറ് ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍  751 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ നേടിയത്. തങ്ങളുടെ കോട്ടയായ രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. 

ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് കിട്ടിയതാണ് തന്റെ ലീഡിന്റെ കാരണമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലാ നഗരസഭയില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

രാമപുരത്ത് ബിജെപി വോട്ടുമറിച്ചതാണ് താന്‍ പിന്നിലാകാന്‍ കാരണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. കള്ളന്‍ കപ്പലില്‍ തന്നെയെന്നും, ജോസഫ് വിഭാഗത്തെ പരോക്ഷമായി കുറ്റപ്പെടുത്തി ജോസ് ടോം പ്രതികരിച്ചു.

ബിജെപി വോട്ടുമറിച്ചെന്ന ആരോപണം ബിജെപി നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം ഉന്നയിച്ചാല്‍ മറിയുന്ന വോട്ടുകളല്ല ബിജെപിയുടേതെന്നും സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com