രണ്ടില പോയത് വോട്ട് കുറച്ചു; ബിജെപിയുടെ വോട്ട് എങ്ങോട്ടുപോയെന്ന് പരിശോധിക്കണം: ജോസ് കെ മാണി

രണ്ടില ചിഹ്നം പോയത് പാലായിലെ തോല്‍വിക്ക് കാരണമായെന്ന് ജോസ് കെ മാണി. ജനവിധി പൂര്‍ണമായി മാനിക്കുന്നു.
രണ്ടില പോയത് വോട്ട് കുറച്ചു; ബിജെപിയുടെ വോട്ട് എങ്ങോട്ടുപോയെന്ന് പരിശോധിക്കണം: ജോസ് കെ മാണി

പാലാ:രണ്ടില ചിഹ്നം പോയത് പാലായിലെ തോല്‍വിക്ക് കാരണമായെന്ന് ജോസ് കെ മാണി. ജനവിധി പൂര്‍ണമായി മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോണ്‍ഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കില്‍ തിരുത്തും. ഈ പരാജയംകൊണ്ട് പതറില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജയവും പരാജയുമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. 

ബിജെപിയുടെ പതിനായിരത്തോളം വോട്ടുകള്‍ എങ്ങോട്ട് പോയെന്ന് പരിശോധിക്കണം.ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോയത്. കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും. 

രണ്ടില ചിഹ്നം പോയത് തിരിച്ചടിക്ക് കാരണമായി. കാരണം ഏഴാമത്തെ സ്ഥാനാര്‍ത്ഥിയായാണ് ജോസ് ടോം വന്നത്. ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ ചിത്രം മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. 

ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. ജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സാധാരാണമാണ്. പാലായിലെ വോട്ടര്‍മാര്‍ തീരുമാനിച്ചത് ഇതാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. മുമ്പ് പാലായില്‍ പ്രവര്‍ത്തിച്ചത് എങ്ങനെയാണോ അതുപോലെ ഇനിയുമുണ്ടാകും. പാലാ വിട്ട് എങ്ങോട്ടും പോകില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്മായ ജനവിധിയാണ് സംഭവിച്ചതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റുകള്‍ തിരുത്തും. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ബിജെപിപ്പ് കിട്ടിയ വോട്ട് വളരെ അധികം കുറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ എല്ലാം മനസ്സിലാക്കും. വിശദമായ പരിശോധന നടത്തും. പരാജയത്തില്‍ പതറില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജമാണ് ഉണ്ടായതെന്ന് സമ്മതിക്കുന്നു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com