രാമപുരത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞു ; അന്വേഷിക്കുമെന്ന് എന്‍ ഹരി

ബിജെപിയുടെ വോട്ടുകള്‍ പഞ്ചായത്തില്‍ കുറഞ്ഞെന്നും, ഇക്കാര്യം അന്വേഷിക്കുമെന്നും സ്ഥാനാര്‍ത്ഥി എന്‍ ഹരി
രാമപുരത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞു ; അന്വേഷിക്കുമെന്ന് എന്‍ ഹരി

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 751 വോട്ടുകളുടെ ലീഡാണ് നേടിയത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് വോട്ടു കുറഞ്ഞു. 

യുഡിഎഫിന് ആധിപത്യമുള്ള പഞ്ചായത്തില്‍ മാണി സി കാപ്പന്‍ 4263 വോട്ടു നേടി. യുഡിഎഫിന്റെ ജോസ് ടോം 4101 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 1929 വോട്ടുകളുമാണ് നേടിയത്. നോട്ടയ്ക്ക് 64 വോട്ട് ലഭിച്ചു. 

2014, 2016, 2019 തെരഞ്ഞെടുപ്പുകളില്‍ UDF മുന്നിലെത്തിയ പഞ്ചായത്താണ്. 2016ല്‍ കെഎം മാണിക്ക് 180 വോട്ടിന്റെ ലീഡ് രാമപുരം പഞ്ചായത്തില്‍ നിന്നും കിട്ടിയിരുന്നു. 

ബിജെപിക്കും മികച്ച വേരോട്ടമുള്ള പഞ്ചായത്തിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കകത്തും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ വോട്ടുകള്‍ പഞ്ചായത്തില്‍ കുറഞ്ഞെന്നും, ഇക്കാര്യം അന്വേഷിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു.

അതേസമയം ബിജെപി ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചു എന്ന ജോസ് ടോമിന്റെ ആരോപണം ഹരി നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം ഉന്നയിച്ചാല്‍ മറിയുന്ന വോട്ടുകളല്ല ബിജെപിയുടേതെന്നും സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com