റോഡ് വികസനമില്ല ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആക്ഷന്‍ കൗണ്‍സില്‍

റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നണികളുമായും ആക്ഷന്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തും
റോഡ് വികസനമില്ല ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി : പതിറ്റാണ്ടുകളായി തകര്‍ന്നുകിടക്കുന്ന തമ്മനം പുല്ലേപ്പടി റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്ട്രീയ ഭരണ നേതൃത്വം പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു. തമ്മനം പുല്ലേപ്പടി റോഡ് ആക്ഷന്‍ കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. 

റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നണികളുമായും ആക്ഷന്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തും. റോഡ് വികസനത്തില്‍ വ്യക്തമായ തീരുമാനമാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ റിട്ടയേഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് എ ഉസ്മാനെ സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com