കാലടിയില്‍ എട്ടു വയസുകാരനെ പീഡിപ്പിച്ച കേസ്; 61കാരന് 10 വര്‍ഷം തടവ് ശിക്ഷ

ഭാസ്‌കരന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു
കാലടിയില്‍ എട്ടു വയസുകാരനെ പീഡിപ്പിച്ച കേസ്; 61കാരന് 10 വര്‍ഷം തടവ് ശിക്ഷ

കൊച്ചി; എട്ട് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 61 കാരന്‍ 10 വര്‍ഷം കഠിന തടവ്. കാലടി സ്വദേശി ഭാസ്‌ക്കരനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴ ശിക്ഷയും വിധിച്ചു. തുക പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിന് നല്‍കണം. ഇത് നല്‍കാതെ വന്നാല്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാസ്‌കരന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പല തവണ പീഡനം തുടര്‍ന്നതോടെ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 10 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com