കോന്നിയില്‍ മോഹന്‍ രാജ് തന്നെ; അരൂരില്‍ ഷാനിമോള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോന്നിയില്‍ മോഹന്‍ രാജ് തന്നെ; അരൂരില്‍ ഷാനിമോള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനം സമര്‍പ്പിച്ച പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. വട്ടിയൂര്‍കാവില്‍ കെ മോഹന്‍ കുമാര്‍, കോന്നിയില്‍ പി മോഹന്‍ രാജ്, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ടിജെ വിനോദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. കേരളം സമര്‍പ്പിച്ച പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അതേപടി അംഗീകരിക്കുകയായിരുന്നു. 

അതേസമയം ചില എതിര്‍പ്പുകള്‍ കോന്നിയില്‍ മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സമ്മതത്തോടെ വന്ന പട്ടിക ഹൈക്കമാന്‍ഡ് അധികം ചര്‍ച്ചകളൊന്നുമില്ലാതെ തന്നെ അംഗീകരിക്കുകയായിരുന്നു. 

അതിനിടെ കോന്നിയില്‍ വിമത സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം റോബിന്‍ പീറ്റര്‍ തള്ളി. അടൂര്‍ പ്രകാശ് മുന്നോട്ടുവച്ച തന്റെ പേര് കോണ്‍ഗ്രസ് തള്ളിയതില്‍ നിരാശയുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡിസിസിയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടും. എന്നാല്‍, അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലക്ക്, മോഹന്‍രാജിന്റെ പ്രചാരണത്തില്‍ താന്‍ സജീവമാകുമെന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com