തോല്‍വിയുടെ ഉത്തരവാദിത്തം ജോസ് കെ മാണിക്ക്; കേരളാ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് ജോസഫ്

ചിഹ്നം വേണ്ടെന്നാണ് സ്ഥാനാര്‍ഥി ആദ്യം തന്നെ പറഞ്ഞത്. മാണി സാറാണ് ചിഹ്നമെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്
തോല്‍വിയുടെ ഉത്തരവാദിത്തം ജോസ് കെ മാണിക്ക്; കേരളാ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. പാലായിലേത് ചോദിച്ചു വാങ്ങിയ പരാജയമാണെന്ന് ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.

പാലായിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതു ശരിയല്ല. ആരാണ് തോല്‍വിക്ക് ഉത്തരവാദിയെന്നു പരിശോധിക്കണം. ജോസ് ടോമിന് ചിഹ്നം നല്‍കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ടെന്നാണ് സ്ഥാനാര്‍ഥി ആദ്യം തന്നെ പറഞ്ഞത്. മാണി സാറാണ് ചിഹ്നമെന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്. 

രണ്ടില ചിഹ്നം കിട്ടാത്തത് പരാജയ കാരണമായെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. കത്തു നല്‍കിയാല്‍ ചിഹ്നം തരാമെന്ന് താന്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്വയം ചെയര്‍മാന്‍ എന്നു പറഞ്ഞുകൊണ്ടുള്ള കത്താണ് ജോസ് കെ മാണി നല്‍കിയതെന്ന് ജോസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com