പാലായിലെ യഥാര്‍ത്ഥ വില്ലന്‍ പിജെ ജോസഫ്; യുഡിഎഫ് തോല്‍ക്കണമെന്നത് അജണ്ടയായിരുന്നു, പൊട്ടിത്തെറിച്ച് ജോസ് ടോം

പാലായിലെ തോല്‍വിക്ക് കാരണം പിജെ ജോസഫ് എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം പുലികുന്നേല്‍. യഥാര്‍ത്ഥ വില്ലന്‍ ജോസഫാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാലായിലെ യഥാര്‍ത്ഥ വില്ലന്‍ പിജെ ജോസഫ്; യുഡിഎഫ് തോല്‍ക്കണമെന്നത് അജണ്ടയായിരുന്നു, പൊട്ടിത്തെറിച്ച് ജോസ് ടോം

കോട്ടയം: പാലായിലെ തോല്‍വിക്ക് കാരണം പിജെ ജോസഫ് എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം പുലികുന്നേല്‍. യഥാര്‍ത്ഥ വില്ലന്‍ ജോസഫാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ പരാജയം പിജെ ജോസഫിന്റെ അജണ്ടയായിരുന്നു. തോല്‍വിക്ക് കാരണമായ ജോസഫിന്റെ നീക്കങ്ങള്‍ യുഡിഎഫ് അന്വേഷിക്കണമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. 

ഒരു എംഎല്‍എ കൂടി ആയാല്‍ ജോസ് വിഭാഗത്തിന് മേല്‍ക്കൈ കിട്ടുമെന്ന് കരുതിയാണ് എതിരായി പ്രവര്‍ത്തിച്ചതെന്നും ജോസ് ടോം പറഞ്ഞു. 
വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ല. 2943 വോട്ട് മറിക്കാന്‍ വേണ്ടി പിജെ ജോസഫിന് പാലായില്‍ വോട്ടില്ല. എന്നാല്‍ വോട്ടര്‍മാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകള്‍ നടത്തി. ഇത് ഒരു പ്രധാന കാരണമായി. എങ്ങാനും ജോസ് ടോം ജയിക്കുമോ എന്ന അങ്കലാപ്പിലാണ് ജോയ് എബ്രഹാം അവസാനം കൊണ്ട് ഒരു പടക്കം കൂടി പൊട്ടിച്ചത്.- ജോസ് ടോം പറഞ്ഞു. 

സജി മഞ്ഞക്കടമ്പന്‍ രണ്ടില ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ട് കിട്ടിയേനെ എന്ന് പറഞ്ഞു. ജോയ് എബ്രഹാം പറഞ്ഞതിനെ മോന്‍സ് ജോസഫ് വെള്ളപൂശി. ജോസ് ടോം സഭാവിശ്വാസിയല്ലെന്ന് പറഞ്ഞു പരത്തിയതും പോസ്റ്റര്‍ ഒട്ടിച്ചതും എല്ലാം വേറെയാരുമല്ല. തോല്‍ക്കാനുള്ള എല്ലാ പിന്നണി പ്രവര്‍ത്തികളും ചെയ്തു. എതിര്‍ക്കണമെങ്കില്‍ നേരിട്ടിറങ്ങണം. അതാണ് ആര്‍ജവം. തോല്‍വിക്ക് പിന്നിലെ മുഴുവന്‍ ശക്തിയും തന്റേതാണെന്ന് പിജെ ജോസഫ് കരുതേണ്ട. കുഴപ്പിച്ചതില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പങ്ക്. ബിഡിജെഎസിന്റെ വോട്ട് എല്‍ഡിഎഫിന് കിട്ടിയതാണ് പ്രധാന ഘടകമെന്നും ജോസ് ടോം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com