ആലപ്പുഴയില്‍  മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

ആലപ്പുഴയില്‍  മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി സിജു(27) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു


ആലപ്പുഴ; ആലപ്പുഴയില്‍ ദേശീയപാതയ്ക്ക് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എസ്എല്‍ പുരത്താണ്അപകടമുണ്ടായത്. മിനിലോറിയും രണ്ട് ലോറികളുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി സിജു(27) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. മിനി വാനും ലോറിയുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടര്‍ന്ന് ഇവയ്ക്ക് ഇടയിലേക്ക് മറ്റൊരു ലോറി കൂടി ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com