നാല് മണിക്കൂറിനിടെ ആറ് ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം; നാട്ടുകാര്‍ ഭീതിയില്‍; സിസിടിവി ദൃശ്യങ്ങള്‍

പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
നാല് മണിക്കൂറിനിടെ ആറ് ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം; നാട്ടുകാര്‍ ഭീതിയില്‍; സിസിടിവി ദൃശ്യങ്ങള്‍

കൊല്ലം: നാല് മണിക്കൂറിനിടെ ആറ് ഇടങ്ങളില്‍ തോക്ക് ചൂണ്ടി മാല മോഷണം. കൊല്ലത്താണ് മോഷണങ്ങള്‍ നടന്നത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ശനിയാഴ്ച രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയത്താണ് മോഷണം നടന്നത്.

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചു പോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ ഉപയോഗിച്ച ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com