പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഓര്‍ത്തഡോക്‌സ് സഭ; റോഡില്‍ കുര്‍ബാനയുമായി യാക്കോബായ വിഭാഗം, സുപ്രീംകോടതി വിധി നടപ്പാക്കി

സുപ്രീംകോടതി വിധി നടപ്പാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം സെന്റെ് മേരീസ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി
പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഓര്‍ത്തഡോക്‌സ് സഭ; റോഡില്‍ കുര്‍ബാനയുമായി യാക്കോബായ വിഭാഗം, സുപ്രീംകോടതി വിധി നടപ്പാക്കി

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം സെന്റെ് മേരീസ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി. വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയിലുണ്ടെങ്കില്‍ അത് നശിപ്പകരുതെന്നും പൊലീസ് ഓര്‍ത്തഡോക്‌സുകാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ പള്ളി ഏറ്റെടുത്തിരുന്നു. 

കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.  ഏഴു മണിക്ക് പ്രഭാത നമസ്‌കാരം നടത്തി. ഇതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം റോഡില്‍ കുര്‍ബാന നടത്തി. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍, പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കലക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള  ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com